Currency

കുവൈത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍വന്നു; ഏഴ് പുതുമുഖങ്ങള്‍

സ്വന്തം ലേഖകന്‍Sunday, December 11, 2016 12:46 pm

പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ മുബാറക്ക് അല്‍സബാഹ് ആണ് പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയത്. ഏഴ് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍വന്നു. പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ മുബാറക്ക് അല്‍സബാഹ് ആണ് പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയത്. ഏഴ് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. മുന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന രാജകുടുംബാംഗങ്ങള്‍ എല്ലാം തന്നെ പുതിയതായി രൂപികരിച്ച മന്ത്രിസഭയിലും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നുള്ള ഇസ്സാം അല്‍ മസ്രൗക്ക് ആണ് എണ്ണ-ജലം-വൈദ്യുതി വകുപ്പ് മന്ത്രി.

അതേസമയം മുതിര്‍ന്ന രാജകുടുംബാംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ഖാലിദ് അല്‍ സബാഹിന് ഇത്തവണ പ്രതിരോധവകുപ്പാണ് ലഭിച്ചത്. ആഭ്യന്തരമന്ത്രി എന്ന നിലയ്്ക്ക് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷത്തിന്റെ വിമര്‍ശനം ഷെയ്ഖ് മുഹമ്മദ് ഖാലിദ് അല്‍ സബാഹിന് ഏറെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുടെ പൗരത്വം അസാധുവാക്കിയതിന്റെ പേരിലായിരുന്നു എതിര്‍പ്പ്.

മുന്‍ പ്രതിരോധമന്ത്രിയും രാജകുടുംബാംഗവും ആയ ഷെയ്ഖ് ഖാലിദ് ജാരഹ് അള്‍ സബാഹ് ആണു പുതിയ ആഭ്യന്തരമന്ത്രി. വിദേശകാര്യവകുപ്പ് ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹ് തന്നെ കൈമാര്യം ചെയ്യും. എണ്ണവില വര്‍ധനയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ അംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും തമ്മില്‍ കടുത്ത തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്നായിരുന്നു കുവൈത്ത് അമീര്‍ പാര്‍ലമെന്റ് പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “കുവൈത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍വന്നു; ഏഴ് പുതുമുഖങ്ങള്‍”

  1. Hello There. I discovered your weblog using msn. This is a
    very smartly written article. I will be sure to bookmark it and come back to learn more of your useful info.
    Thank you for the post. I will certainly return.

Comments are closed.

Top
x