Currency

ഗർഷോം അവാർഡുകൾ നാളെ പ്രഖ്യാപിക്കും

സ്വന്തം ലേഖകൻSunday, December 11, 2016 5:30 pm

ബാംഗ്ലൂർ: പതിനൊന്നാമതു ഗർഷോം അവാർഡുകൾ നാളെ പ്രഖ്യാപിക്കും. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്റർനാഷണൽ ഏഷ്യ പസഫിക് ഡയറക്ടർ ജോസഫ് സ്കറിയ ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സ്വപ്രയത്നത്തിലൂടെ മറുനാട്ടിൽ ജീവിതവിജയം നേടുകയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന പ്രവാസി മലയാളികളെ ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷനാണ് 2003 മുതൽ ഗർഷോം അവാർഡുകൾ ഏർപ്പെടുത്തിയത്. ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് അടുത്ത ശനിയാഴ്ച വൈകുന്നേരം ആറിന് മലേഷ്യയിലെ മലാക്ക കൾച്ചറൽ സെന്ററിൽ നടക്കുന്ന ത്രിവേണി സംഗമത്തിൽ വിതരണം ചെയ്യും.

ഓൾ മലേഷ്യ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മലാക്ക കേരള സമാജം, മലേഷ്യൻ മലയാളി ഹിന്ദു പരിഷത് എന്നി സംഘടനകളാണ് പതിനൊന്നാമത് ഗർഷോം അവാർഡുദാന ചടങ്ങിന് ആഥിത്യമരുളുന്നത്. ത്രിവേണി സംഗമത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഖില മലേഷ്യ തിരുവാതിരകളി മത്സരം നടക്കും. തുടർന്ന് മലാക്ക കേരള സമാജത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രിസ്മസ് ഷോയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

അമ്മ ചെയർപേഴ്സൺ സുശീല മേനോൻ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. രാഘവൻ നമ്പ്യാർ, മലാക്ക കേരള സമാജം പ്രസിഡന്റ് ഡോ. ജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകൾക്ക് വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

8 thoughts on “ഗർഷോം അവാർഡുകൾ നാളെ പ്രഖ്യാപിക്കും”

  1. Kirk says:

    First of all I would like to say terrific blog! I had a quick
    question that I’d like to ask if you do not mind.
    I was interested to find out how you center yourself and clear your head prior to writing.
    I’ve had difficulty clearing my mind in getting my thoughts out there.
    I truly do enjoy writing however it just seems like the first 10 to 15 minutes are usually
    wasted simply just trying to figure out how to begin. Any ideas or hints?
    Kudos!

  2. Good info. Lucky me I discovered your blog by accident
    (stumbleupon). I have saved as a favorite for later!

  3. Lila says:

    I enjoy, cause I discovered just what I used to be having a look
    for. You have ended my four day long hunt! God Bless you man. Have a nice day.
    Bye

Comments are closed.

Top
x