അടുത്ത വര്‍ഷം ജനുവരി മുതല്‍ ഉല്പാദനത്തില് പ്രതിദിനം 5.58 ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്ന കാര്യത്തിലാണ് ഒപെകിനോടൊപ്പം ഇതര രാഷ്ട്രങ്ങളും യോജിപ്പിലത്തെിയിരിക്കുന്നുവെന്നും ഡോ. അല്‍ സാദ പറഞ്ഞു. ഒപെക് ആസ്ഥാനമായ വിയന്നയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഡോ. അല്‍ സാദ ഇക്കാര്യം പ്രഖ്യാപിച്ചത്.
ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന് പുറമേ ഒപെക് ഇതര രാഷ്ട്രങ്ങളും എണ്ണ ഉല്പാദനത്തില് കുറവ് വരുത്തുന്ന കാര്യത്തില്‍ യോജിപ്പിലെത്തിയതായി ഖത്തര്‍ ഊര്‍ജ്ജമന്ത്രിയും നിലവിലെ ഒപെക് പ്രസിഡന്റുമായ ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഉല്പാദനത്തില് പ്രതിദിനം 5.58 ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്ന കാര്യത്തിലാണ് ഒപെകിനോടൊപ്പം ഇതര രാഷ്ട്രങ്ങളും യോജിപ്പിലത്തെിയിരിക്കുന്നുവെന്നും ഡോ. അല്‍ സാദ പറഞ്ഞു. ഒപെക് ആസ്ഥാനമായ വിയന്നയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഡോ. അല്‍ സാദ ഇക്കാര്യം പ്രഖ്യാപിച്ചത്.
യോഗത്തില്‍ ഒപെക് രാജ്യങ്ങള്‍ക്ക് പുറമേ 11 ഒപെക് ഇതര രാജ്യങ്ങളും പങ്കെടുത്തു. അതേസമയം, ജനുവരി മുതല്‍ ഉല്പാദനത്തില് 1.2 മില്യന്‍ ബാരലിന്റെ കുറവ് വരുത്തുന്നത് നേരത്തേ ഒപെക് രാജ്യങ്ങള്‍ യോജിപ്പിലത്തെിയിരുന്നു. രാജ്യാന്തര എണ്ണ വിപണിയിലെ വിലയിടിവ് തടയുകയെന്ന ലക്ഷ്യമിട്ടാണ് ഒപെകിന് പിന്നാലെ ഇതര രാജ്യങ്ങളും ഉല്പാദനം കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഖത്തറിന്റെ കഠിന ശ്രമങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും എന്നാല്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അകമഴിഞ്ഞ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇത് അസാധ്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഖത്തറിലും പുറത്തുമായി നടന്ന 16ലധികം യോഗങ്ങളുടെ ഫലമാണിതെന്നും മന്ത്രി അല്‍ സാദ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
That is very fascinating, You’re a very professional blogger.
I have joined your feed and sit up for seeking extra of your great post.
Also, I’ve shared your site in my social networks
Greetings! I’ve been reading your site for a while now and finally got the courage to
go ahead and give you a shout out from Humble Texas! Just wanted
to mention keep up the great job!
I must thank you for the efforts you’ve put in penning this blog.
I’m hoping to see the same high-grade blog posts from you
in the future as well. In truth, your creative writing abilities has inspired me
to get my own, personal blog now 😉