ഡിജിറ്റല്‍ ഒപ്പുകളുള്ള വിവാഹ ജനന സാക്ഷ്യപത്രങ്ങള്‍ ആധികാരിക രേഖയായി കണക്കാക്കാം. പാസ്പോര്‍ട്ടിലെ ജനന തീയതി തിരുത്താനെത്തുന്ന അപേക്ഷകര്‍ക്ക് എടുക്കുന്ന കാലതാമസം കുറയ്ക്കാന്‍ പുതിയ നിര്‍ദ്ദേശം സഹായിക്കും.
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിലെ ജനന തീയതി തിരുത്തുന്നതിനുള്ള നിബന്ധനകളില്‍ ഇളവു വരുത്തി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ ഒപ്പുകളുള്ള വിവാഹ ജനന സാക്ഷ്യപത്രങ്ങള്‍ പുതിയ നിര്‍ദേശപ്രകാരം ആധികാരിക രേഖയായി കണക്കാക്കാം. പാസ്പോര്‍ട്ടിലെ ജനന തീയതി തിരുത്താനെത്തുന്ന അപേക്ഷകര്‍ക്ക് എടുക്കുന്ന കാലതാമസം കുറയ്ക്കാന്‍ പുതിയ നിര്‍ദ്ദേശം സഹായിക്കും.
നിലവില്‍ പാസ്പോര്‍ട്ട് എടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ ജനന തീയതി തിരുത്തി നല്‍കണമെന്നതായിരുന്നു നിര്‍ദ്ദേശം. ഇതിന് കാലതാമസവും നിരവധി അപേക്ഷകളും നല്കേണ്ടിയിരുന്നു. ഇനി സമയ പരിധി നോക്കാതെ അപേക്ഷകള്‍ വേഗം പരിഗണിക്കാനാണ് ഉത്തരവ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.