Currency

മുതിര്‍ന്ന വനിതയെ വിമാനത്തില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കി

സ്വന്തം ലേഖകന്‍Thursday, December 15, 2016 11:11 am
Play

മിഷിഗണ്‍: വിമാനത്തില്‍ കയറുന്നതിന് മുന്‍പുള്ള ബോര്‍ഡിംഗ് പരിശോധനകള്‍ വേണ്ടവിധം പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന വനിതയെ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കി. അമേരിക്കയിലെ ഡിട്രോയിറ്റ് മെട്രൊപൊളിറ്റന്‍ വിമാനത്താവളത്തില്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

വിമാനത്താവള ടെര്‍മിനല്‍ ഗേറ്റില്‍ വച്ച് ലഗേജ് പരിശോധനയ്ക്കും മറ്റ് പരിശോധനകള്‍ക്കും സ്ത്രീ തയ്യാറായില്ലെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പരിശോധനകള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ സ്ത്രീയോട് വിമാനത്തില്‍ നിന്ന് പുറത്തേക്ക് പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീ തയ്യാറായില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി സ്ത്രീയെ സീറ്റുകള്‍ക്കിടയിലെ ഇടുങ്ങിയ വഴിയിലൂടെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി.

ഈ സമയം മുഴുവന്‍ മറ്റു യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും പ്രതികരിക്കുന്നതായി ദൃശ്യങ്ങളിലില്ല. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്ത്രീയ്‌ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “മുതിര്‍ന്ന വനിതയെ വിമാനത്തില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കി”

  1. Kristen says:

    Pretty nice post. I just stumbled upon your blog and wanted to say
    that I have really enjoyed surfing around your blog
    posts. In any case I will be subscribing to
    your feed and I hope you write again soon!

Comments are closed.

Top
x