1804-ൽ പുറത്തിറക്കിയ ഒരു ഡോളറിന്റെ സിൽവർ നാണയം 3.3 മില്യൻ ഡോളറിന് ലേലം ചെയ്തു.
ബാൾട്ടിമോർ: 1804-ൽ പുറത്തിറക്കിയ ഒരു ഡോളറിന്റെ സിൽവർ നാണയം 3.3 മില്യൻ ഡോളറിന് ലേലം ചെയ്തു. കാലിഫോർണിയയിൽ നിന്നുള്ള കെവിൻ ലിപ്റ്റൺ, ന്യുജഴ്സിയിൽ നിന്നുള്ള ജോൺ അൽബനീസ് എന്നിവരാണ് നാണയം ലേലത്തിൽ നേടിയത്.
എസ്റ്റേറ്റ് ഡവലപ്പർ മാക്ക് പോഗ്, മകൻ ബ്രന്റ് എന്നിവരുടെ നാണയ ശേഖരത്തിലേതാണ് ഈ നാണയം. ഇവരുടെ കൈവശം ഏകദേശം 650-ൽ പരം നാണയങ്ങൾ ഉണ്ട്. ഈ നാണങ്ങളിൽ 200 എണ്ണം ലേലത്തിൽ വിറ്റുപോയി. ലേലത്തിലൂടെ ലഭിച്ച 100 മില്യൺ ഡോളർ സർവ്വകാല റിക്കോർഡാണ്.
മാർച്ച് 31-നാണ് അപൂർവ്വ നാണയങ്ങളുടെ ലേലം നടന്നത്. ബാൾട്ടിമോറിൽ പ്രൈവറ്റ് കോയിൻ കളക്ഷൻ സംഘാടകർ കഴിഞ്ഞ ദിവസമാണ് ലേലത്തിന്റെ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.