Currency

വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്കും ആധാർ കാർഡ് സ്വന്തമാക്കാം

സ്വന്തം ലേഖകൻMonday, November 7, 2016 6:29 pm

തിരിച്ചറിയൽ രേഖ എന്നതിൽ കവിഞ്ഞ് പലതരം സർക്കാർ ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് ഇതിനോടകം നിർബന്ധമാക്കിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്കും എങ്ങനെ ആധാർ കാർഡ് സ്വന്തമാക്കാം എന്ന് നോക്കാം.

അമേരിക്കയിലെ സെക്യൂരിറ്റി കാർഡ് പോലെ, കാനഡയിലെ സോഷ്യൽ സെക്യൂരിറ്റി നമ്പർ പോലെ ഇന്ത്യ ഏർപ്പെടുത്തിയ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. പന്ത്രണ്ട് അക്കമുള്ള നമ്പറാണ് ആധാറിൽ ഒരു വ്യക്തിയുടെ തിരിച്ചറിയൽ നമ്പർ. ഇന്ത്യൻ സർക്കാറിന് വേണ്ടി യൂണിക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യയാണ് ആധാർ കാർഡുകൾ നൽകുന്നത്. തിരിച്ചറിയൽ രേഖ എന്നതിൽ കവിഞ്ഞ് പലതരം സർക്കാർ ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് ഇതിനോടകം നിർബന്ധമാക്കിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്കും എങ്ങനെ ആധാർ കാർഡ് സ്വന്തമാക്കാം എന്ന് നോക്കാം.

ആധാർ കാർഡിന് ആർക്കൊക്കെ അപേക്ഷിക്കാം?

പ്രായ-ലിംഗഭേദമന്യേ ഇന്ത്യയിൽ താമസിക്കുന്ന ആർക്കും ആധാർ നമ്പറിനായി അപേക്ഷിക്കാവുന്നതാണ്. യൂണിക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യ (UIDAI) വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ആധാർ നൽകുക. രാജ്യത്ത് കഴിയുന്ന വിദേശികൾക്കും വിദേശത്ത് തൊഴിൽ/വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പോയ ഇന്ത്യക്കാർക്കും ആധാറിന് അപേക്ഷിക്കാവുന്നതാണ്. ഇതിന് പ്രത്യേക ഫീസ് ഒന്നും നൽകേണ്ടതില്ല.

ആധാർ കാർഡിന് വിദേശികൾ അപേക്ഷിക്കുമ്പോൾ

പ്രസ്തുത വ്യക്തി ഇന്ത്യയിൽ താമസിക്കുന്നുവെന്ന കാര്യം മാത്രമെ ആധാർ ആധാരമാക്കുന്നുള്ളൂ. അതിനാൽ ഇന്ത്യയിൽ കഴിയുന്ന വിദേശ പൗരന് ആധാർ ലഭിച്ചാൽ അത് ഒരിക്കലും ഇന്ത്യൻ പൗരത്വം ലഭിച്ചു എന്നല്ല അർത്ഥമാക്കുന്നത്. കേവലമൊരു തിരിച്ചറിയൽ രേഖയായി മാത്രമേ ആധാർ കാർഡ് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ.

അപേക്ഷിക്കേണ്ട വിധം

  • നിങ്ങളുടെ സമീപത്തുള്ള എൻറോൾമെന്റ് സെന്ററിൽ അപേക്ഷ ഫോം പൂരിപ്പിച്ച് നൽകുക, ഒപ്പം ആവശ്യമായ രേഖകളും സമർപ്പിക്കുക
  • ഡേറ്റ ബേസിൽ നിങ്ങളുടെ വിവരങ്ങൾ ഇതോടെ ഉൾപ്പെടുത്തുന്നതായിരിക്കും
  • നിങ്ങളുടെ വിരലടയാളവും ഫോട്ടോയും കണ്ണിന്റെ ചിത്രവും ശേഖരിക്കുന്നതായിരിക്കും.
  • നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷം ആധാർ കാർഡ് നൽകും. ഇതിന് 3 മാസം വരെ സമയം എടുത്തേക്കാം

ആവശ്യമായ രേഖകൾ

  • തിരിച്ചറിയൽ രേഖ
  • വിലാസം തെളിയിക്കുന്ന രേഖ
  • ജനനതീയ്യതി തെളിയിക്കുന്ന രേഖ

സ്റ്റാറ്റസ് ചെക്ക് ചെയ്യാം

എൻറോൾമെന്റ് ചെയ്തു കഴിഞ്ഞാൽ എൻറോൾമെന്റ് നമ്പർ നൽകുന്നതായിരിക്കും. ഇത് ഉപയോഗിച്ച് കാർഡിന്റെ സ്റ്റാറ്റസ് പരിശോധിക്കാനാകും.

ഓൺലൈനായി സ്റ്റാറ്റസ് പരിശോധിക്കാൻ – resident.uidai.net.in ;

ടോൾ-ഫ്രീ നമ്പർ: 1800-180-1947

ഇ-മെയിൽ: help@uidai.gov.in


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x