Currency

അബുദാബി വിമാനത്താവളത്തിന് എസിഐയുടെ രണ്ട് രാജ്യാന്തര അവാര്‍ഡുകള്‍

സ്വന്തം ലേഖകന്‍Sunday, October 22, 2017 11:12 am

മധ്യപൂര്‍വ ദേശത്തെ മികച്ച എയര്‍പോര്‍ട്ട്, മികച്ച ഇംപ്രൂവ്ഡ് എയര്‍പോര്‍ട്ട് എന്നിവയ്ക്കുള്ള എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എഎസ്‌ക്യൂ) അവാര്‍ഡുകളാണ് വിമാനത്താവളത്തിന് ലഭിച്ചത്.

അബുദാബി: രാജ്യാന്തര വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷനലിന്റ (എസിഐ) രണ്ട് രാജ്യാന്തര അവാര്‍ഡ്. മധ്യപൂര്‍വ ദേശത്തെ മികച്ച എയര്‍പോര്‍ട്ട്, മികച്ച ഇംപ്രൂവ്ഡ് എയര്‍പോര്‍ട്ട് എന്നിവയ്ക്കുള്ള എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എഎസ്‌ക്യൂ) അവാര്‍ഡുകളാണ് വിമാനത്താവളത്തിന് ലഭിച്ചത്.

27ാമത് എസിഐ ആഫ്രിക്ക ലോക വാര്‍ഷിക ജനറല്‍ അസംബ്ലി, കോണ്‍ഫറന്‍സ് ആന്‍ഡ് എക്സിബിഷന്റെ ഭാഗമായി മൊറീഷ്യസില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ അബുദാബി വിമാനത്താവള അധികൃതര്‍ക്ക് നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x