
അബുദാബി: അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്. പുതുവത്സര ആഘോഷങ്ങളെ തുടര്‍ന്നാണ് ട്രക്കുകളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാത്തത്.
ഡിസംബര്‍ 31 ജനുവരി 1 എന്നീ ദിവസങ്ങളിലാണ് നഗരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗത വകുപ്പിന്റെ സഹരണത്തോടെ ഇത് നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകാവുന്ന തിരക്ക് പരിഗണിച്ച് അപകടങ്ങള്‍ ഒഴിവാക്കാനും, ഗതാഗതക്കുരുക്ക് കുറയ്ക്കാനുമുള്ള മുന്‍കരുതലായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ട്രാഫിക് പട്രോളിങ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖലീഫ അല്‍ ഖൈലി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.