Currency

പുള്ളി തിമിംഗലം ഇറങ്ങി; അബുദാബി ബീച്ച് താത്കാലികമായി അടിച്ചിട്ടു

സ്വന്തം ലേഖകന്‍Saturday, October 13, 2018 8:31 pm

അബുദാബി: പുള്ളി തിമിംഗലം ഇറങ്ങിയതോടെ അബുദാബി ബീച്ച് അടിച്ചിട്ടു. ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് പുള്ളി തിംമിംഗലത്തെ ആദ്യം കണ്ടെത്തിയത്. തിമിംഗല ഭീമനെ കണ്ടതോടെ എല്ലാവരും ഭയപ്പെട്ട് കരയിലേയ്ക്ക് ഓടിക്കയറി. ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി. കോര്‍ണിഷിലെ അല്‍ ബഹര്‍ ബീച്ചിലാണ് ഭീമന്‍ പുള്ളിത്തിമിംഗലം എത്തിയത്.

സംഭവം അറിഞ്ഞ് എത്തിയ തീരദേശ സേന സന്ദര്‍ശകരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബീച്ച് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളെ ഇവ ഉപദ്രവിക്കാറില്ലെങ്കിലും മുന്‍കരുതല്‍ നടപടിയായാണ് ബീച്ചിലേയ്ക്കുള്ള പ്രവേശനത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x