Currency

അബുദാബിയില്‍ മൂടല്‍മഞ്ഞ് തുടരുന്നു

സ്വന്തം ലേഖകന്‍Monday, January 1, 2018 10:53 am

അബുദാബി: അബുദാബിയില്‍ മൂടല്‍മഞ്ഞ് കുറയാതെ തുടരുന്നു. ഇന്ന് ഭാഗികമായി മേഘാവൃതവും മഞ്ഞുമൂടിയ നിലയില്‍ ഈര്‍പ്പാവസ്ഥയിലായിരിക്കും. നേരിയ കാറ്റോടു കൂടിയ കാലാവസ്ഥയാകും അനുഭവപ്പെടുകയെന്നും നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയറോളജി (എന്‍സിഎം) മുന്നറിയിപ്പു നല്‍കുന്നു.

തെക്കുപടിഞ്ഞാറ് നിന്ന് വടക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫ് സമുദ്രതീരം നാളെ ശാന്തമായിരിക്കും. എന്നാല്‍ ബുധനാഴ്ച കടല്‍ പ്രക്ഷുബ്ദമായിരിക്കും. ഒമാന്‍ കടല്‍ ശാന്തമായ നിലയില്‍നിന്ന് പ്രക്ഷുബ്ദനില കൈവരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നലെയും അബുദാബി വിമാനത്താവള മേഖലയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. പുലര്‍വേളയില്‍ അനുഭവപ്പെട്ട മൂടല്‍മഞ്ഞ് ജിസിസി, ഇന്ത്യ, ഏഷ്യ, മിഡിലീസ്റ്റ്, യൂറോപ്പ് സെക്ടറുകളിലേക്കുള്ള ഏതാനും വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x