
അബൂദബി: അബൂദബി-ഖത്തര്‍ റൂട്ടില്‍ എണ്ണക്കപ്പലുകളുടെ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനത്തില്‍ ഇളവ് വരുത്തി. ഖത്തര്‍ ഒഴികെയുള്ള രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്ക്കാണ് ഇളവ് ലഭിക്കുക.
ഖത്തറിന്റെ ഉടമസ്ഥതയിലോ മേല്‍നോട്ടത്തിലോ അല്ലാത്തതും ഖത്തര്‍ പതാക വഹിക്കാത്തതുമായ എണ്ണക്കപ്പലുകള്ക്കാണ് ഇളവ് പ്രകാരം യാത്രാനുമതി നല്‍കിയത്. ഇതു സംബന്ധിച്ച് അബൂദബി പെട്രോളിയം പോര്‍ട്സ് അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എണ്ണ വ്യാപാരത്തിലുണ്ടായിരുന്ന പ്രതിസന്ധിക്ക് ഇതോടെ അയവ് വരുമെന്നാണ് സൂചന.
അതേസമയം, മിഡിലീസ്റ്റിലെ മറ്റു തുറമുഖങ്ങള്‍ ഈ ഇളവ് അനുവദിക്കുമോ എന്ന് വ്യക്തമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.