Currency

അബുദാബി പ്രവേശനത്തിന് പരിഷ്‌കരിച്ച നിയമം പ്രാബല്ല്യത്തില്‍

സ്വന്തം ലേഖകന്‍Monday, February 1, 2021 4:03 pm

അബുദാബി: ഇതര എമിറേറ്റില്‍ നിന്നും അബുദാബിയിലേക്കുള്ള പ്രവേശനത്തിന് പരിഷ്‌കരിച്ച നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 24 മണിക്കൂറിനകമുള്ള ഡിപിഐ പരിശോധനാ ഫലമോ 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് ഫലമോ കാണിച്ചാണ് അതിര്‍ത്തി കടക്കേണ്ടത്.

തുടര്‍ച്ചയായി 2 തവണ ഡിപിഐ ടെസ്റ്റ് എടുത്താല്‍ അതിര്‍ത്തി കടക്കാനാവില്ല. ഡിപിഐ ടെസ്റ്റ് എടുത്ത് അബുദാബിയില്‍ തുടരുന്നവര്‍ 3, 7 ദിവസങ്ങളിലും പിസിആര്‍ ടെസ്റ്റ് എടുത്ത് തലസ്ഥാനത്തു തുടരുന്നവര്‍ 4, 8 ദിവസങ്ങളിലും വീണ്ടും പിസിആര്‍ ടെസ്റ്റ് എടുക്കണം. നിയമലംഘകര്‍ക്ക് 5000 ദിര്‍ഹമാണ് പിഴ.

വാക്‌സീന്‍ പരീക്ഷണത്തില്‍ പങ്കാളികളായ വൊളന്റിയര്‍മാര്‍ക്കും ദേശീയ ക്യാംപെയ്‌നില്‍ 2 ഡോസ് കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്കും അല്‍ഹൊസന്‍ ആപ്പില്‍ ആക്ടീവ് മുദ്രയുണ്ടെങ്കില്‍ (ഇ, ഗോര്‍ഡ് സ്റ്റാര്‍) അതിര്‍ത്തി കടക്കാന്‍ പരിശോധന വേണ്ട.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x