Currency

10-12 ക്ലാസുകാര്‍ക്ക് ഉപാധികളോടെ സ്‌കൂളിലെത്താം

സ്വന്തം ലേഖകന്‍Friday, September 25, 2020 12:58 pm

അബുദാബി: 10-12 ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളിലെത്തി പഠിക്കാന്‍ അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ഉപാധികളോടെ അനുമതി നല്‍കി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കോവിഡ് മാനദണ്ഡം അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സ്‌കൂളില്‍ എത്തേണ്ടത്. താല്‍പര്യമില്ലാത്തവര്‍ക്ക് ഇലേണിങ് തുടരാം.

അതേസമയം 6 മുതല്‍ 9ാം ക്ലാസു വരെയുള്ളവര്‍ക്ക് മുഴുവന്‍ സമയ ഇലേണിങ് തുടരും. കെജി മുതല്‍ 5 വരെയുള്ള കുട്ടികള്‍ക്ക് നിലവിലെ സ്ഥിതി തുടരും. ഈ വിഭാഗത്തിലെ താല്‍പര്യമുള്ളവര്‍ക്ക് സ്‌കൂളിലെത്തി പഠിക്കാനും അല്ലാത്തവര്‍ക്ക് ഇലേണിങ് തുടരാനും നേരത്തെ അനുമതി നല്‍കിയിരുന്നു. എങ്കിലും വളരെ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രമാണ് നേരിട്ട് (ഫെയ്‌സു ടു ഫെയ്‌സ്) പഠിക്കാനെത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x