അബുദാബി: യാത്രാ നടപടികളില്‍ ഇളവുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബുദാബി പുറത്തിറക്കി. സൗദി അറേബ്യ, ഖസാക്കിസ്ഥാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കു മുന്‍കൂട്ടി പിസിആര്‍ ടെസ്റ്റ് വേണ്ട. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്കു വിധേയമാകണം. ഫലം അറിയുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ഇല്ല. പോസിറ്റീവാണെങ്കില്‍ മാത്രം 10 ദിവസം ക്വാറന്റീന്‍.
അതേസമയം ഇന്ത്യ ഉള്‍പ്പെടെ പട്ടികയില്‍ റെഡ് വിഭാഗം രാജ്യക്കാര്‍ക്കു ഐസിഎ അനുമതിക്കൊപ്പം 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം. അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റീനുണ്ട്. വാക്‌സീന്‍ എടുത്തവരും വാക്‌സീന്‍ പരീക്ഷണത്തില്‍ പങ്കാളികളായവരും റെഡ് രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെങ്കില്‍ ക്വാറന്റീന്‍ നിര്‍ബന്ധം.
ഓരോ രാജ്യത്തെയും കോവിഡ് വ്യാപ്തി നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടിക പരിഷ്‌കരിക്കുന്നത്. നേരത്തെ ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ് ലാന്‍ഡ്, ഖസാക്കിസ്ഥാന്‍, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യക്കാര്‍ക്ക് ഇളവുണ്ടായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.