Currency

അബുദാബിയില്‍ പാര്‍പ്പിട വാടക കുറഞ്ഞു

സ്വന്തം ലേഖകന്‍Friday, May 25, 2018 12:27 pm

അബുദാബി: തലസ്ഥാനത്തെ പാര്‍പ്പിട വാടകയില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ കുറവ്. വാടകയില്‍ 2.1% കുറഞ്ഞതായി റിപ്പോര്‍ട്ട്.ദുബായ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് താരതമ്യേന സ്ഥിരത കൈവരിച്ചപ്പോള്‍ അബുദാബിയിലെ അപ്പാര്‍ട്ട്മെന്റുകളുടെയും വില്ലകളുടെയും വില്‍പന 4% കുറഞ്ഞു. യുഎഇ എമിറേറ്റുകളിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാന്ദ്യം അനുഭവപ്പെടുന്നു.

അബുദാബിയിലെ മറീനാ സ്‌ക്വയര്‍ ഒഴികെ എല്ലായിടത്തും അപ്പാര്‍ട്ടുമെന്റുകളുടെ വില്‍പന മാറ്റമില്ലാതെ തുടരുകയാണ്. അല്‍ റീഫ് ഡൗണ്‍ ടൗണ്‍, സണ്‍ ആന്‍ഡ് സ്‌കൈ ടവേഴ്സ് എന്നിവിടങ്ങളില്‍ അപ്പാര്‍ട്ട്മെന്റ് വില്‍പന 5%-6% കുറഞ്ഞു. അബുദാബിയിലെ വാടകയില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ 2.1% കുറവ് രേഖപ്പെടുത്തിയിട്ടും ഒഴിവുള്ള കെട്ടിടങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് എവിടെയും.

അബുദാബിയില്‍ 2018ല്‍ 1,600 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തതായി റിയല്‍ എസ്റ്റേറ്റ് കണക്കുകള്‍ സൂചിപ്പിക്കുന്നു. വാടക ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് താമസക്കാരും റിയല്‍ എസ്റ്റേറ്റ് ബിസിനസ് മേഖലയിലുള്ളവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x