Currency

പ്രവേശന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അബുദാബി; നിയമലംഘകര്‍ക്ക് പിഴ

സ്വന്തം ലേഖകന്‍Sunday, January 17, 2021 12:26 pm

അബുദാബി: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. 48 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ കോവിഡ് നെഗറ്റീവ് ആയിരിക്കണം. കൂടാതെ അബുദാബിയില്‍ പ്രവേശിച്ചാല്‍ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര്‍ ടെസ്റ്റ് ഇനി മുതല്‍ നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്താത്തവര്‍ക്ക് പിഴ ലഭിക്കും.

നേരത്തെ പ്രവേശനത്തിനുള്ള പരിശോധനയുടെ സമയം 78 മണിക്കൂര്‍ ആക്കി ഇളവ് ചെയ്തിരുന്നു. മാത്രവുമല്ല പി.സി.ആര്‍ ടെസ്റ്റ് ആറാം ദിവസവും 12 ാം ദിവസവും മതിയായിരുന്നു. ഈ ഇളവുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധരായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അല്‍ഹുസന്‍ ആപ്പില്‍ E അല്ലെങ്കില്‍ ഗോള്‍ഡന്‍ സ്റ്റാര്‍ ചിഹ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ഇക്കാര്യങ്ങളില്‍ ഇളവുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x