Currency

ജല ലഭ്യത: ലോക റെക്കോര്‍ഡ് പ്രകടനവുമായി അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

സ്വന്തം ലേഖകന്‍Friday, December 21, 2018 3:37 pm

അബുദാബി: ഭൂമിയില്‍ ജല ലഭ്യത കുറയുന്നതിലേക്ക് രാജ്യാന്തര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലോക റെക്കോര്‍ഡ് പ്രകടനം നടത്തി. ഇമേജ് ഓഫ് ഇന്‍ഫിനിറ്റി മാതൃകയില്‍ സ്‌കൂളിലെ 998 വിദ്യാര്‍ഥികള്‍ ‘എട്ട്’ ആകൃതിയില്‍ അണിനിരന്നായിരുന്നു റെക്കോര്‍ഡ് പ്രകടനം.

2015 ഒക്ടോബര്‍ 18ന് ജപ്പാനിലെ ഒസാക നിഷിനാരിയിലെ 288 കുട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ 8ന്റെ റെക്കോര്‍ഡാണ് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മറികടന്നത്. 6, 7, 8 ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുത്തതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീരജ് ഭാഗര്‍ഗവ പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ വൈകാതെ പ്രഖ്യാപനം നടത്തുമെന്നും നീരജ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x