Currency

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 24 ന്

സ്വന്തം ലേഖകന്‍Sunday, April 7, 2019 5:55 pm

അബുദാബി: 29ാം അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 24ന് ആരംഭിക്കും. ഇത്തവണത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കല, സാഹിത്യം, നൃത്തം, സിനിമ, സംഗീതം തുടങ്ങിയ വിവിധ മേഖലകളെ യോജിപ്പിച്ചാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഇത്തവണ ഇന്ത്യയെ ആണ് അഥിതി രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡെപ്യുട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍ത്വത്തിലാണ് പുസ്തകോത്്‌സവം നടക്കുന്നത്. യുഎഇയുടെ പൈതൃകവും സാംസ്‌കാരികമൂല്യവും ഉയര്‍ത്തിപ്പിടിക്കുക, സാഹിത്യരംഗത്തു കൂടുതല്‍ ഉണര്‍വ് ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുസ്തകമേള സംഘടിപ്പിക്കുന്നത് എന്ന് സംഘടകര്‍ അറിയിച്ചു. അബുദാബി ടൂറിസം വകുപ്പും സാംസ്‌കാരിക വകുപ്പും സംയുക്തമായാണ് പുസ്തകോത്സവം നടത്തുന്നത്.

65 രാജ്യങ്ങളില്‍ നിന്നായി 1380 ഓളം പ്രസാധകരാണ് പുസ്തകമേളയില്‍ പങ്കെടുക്കുക എന്നും നാലുലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും സംഘടകര്‍ അറിയിച്ചു. അബുദാബി ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടത്തുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 30 ന് സമാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x