Currency

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇംഗ്ലീഷിലും അറബിയിലും ആപ്ലിക്കേഷന്‍ ലഭ്യം

സ്വന്തം ലേഖകന്‍Monday, May 28, 2018 11:50 am

അബൂദബി: കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ പൊതു ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അബൂദബി പബ്ലിക് പ്രോസിക്യൂഷന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ സമൂഹവും ജുഡീഷ്യറിയും തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

കുറ്റകൃത്യം, സ്ഥലം, സമയം തുടങ്ങിയവയൊക്കെ വിവരിക്കാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. കൂടാതെ ഫോട്ടോയും വീഡിയോയും അയയ്ക്കാനും സാധിക്കും. ഐ ഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും പുതിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് അബൂദബി എമിറേറ്റ് അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് ആല്‍ ബലൂഷി അറിയിച്ചു.

ആപ്ലിക്കേഷന്‍ ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ലഭ്യമാണെന്ന് പ്രോസിക്യൂഷന്‍ വകുപ്പ് ഡയറക്ടര്‍ ഹസ്സന്‍ ആല്‍ ഹമ്മാദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x