Currency

സുരക്ഷിത നഗരങ്ങളില്‍ വീണ്ടും ഒന്നാമതായി അബുദാബി; തുടര്‍ച്ചയായി അഞ്ചാം തവണ

സ്വന്തം ലേഖകന്‍Monday, January 25, 2021 12:05 pm

അബുദാബി: സുരക്ഷിതവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞതുമായ നഗരങ്ങളുടെ പട്ടികയില്‍ അബുദാബി ലോകത്ത് ഒന്നാമത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഈ പദവി നിലനിര്‍ത്തുന്നത്. ആദ്യ 10 നഗരങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍ നിന്ന് ഷാര്‍ജ, ദുബായ്, ദോഹ, മസ്‌കത്ത് എന്നീ നഗരങ്ങളും ഇടംപിടിച്ചു.

ഡേറ്റ ക്രൗഡ് സോഴ്‌സിങ് വെബ്‌സൈറ്റായ നമ്പ്യോ 431 ലോകനഗരങ്ങളില്‍ നടത്തിയ ജീവിത ഗുണനിലവാര സൂചികയിലാണ് അബുദാബി 88.46 പോയിന്റുനേടി ഒന്നാമതെത്തിയത്. ഷാര്‍ജ (83.59) ആറാമതും ദുബായ് (83.59) ഏഴാം സ്ഥാനത്തുമെത്തി.

ലോകത്തെ മികച്ച ആരോഗ്യ നഗരമായി മദീനയെ തിരഞ്ഞെടുത്തു. ആഗോള നിലവാര ആരോഗ്യ മാനദണ്ഡങ്ങളാണ് പ്രവാചക നഗരിയെ ലോകോത്തരമാക്കിയതെന്നു മദീനയിലെത്തിയ ലോകാരോഗ്യ സംഘടനാ സംഘം സാക്ഷ്യപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x