Currency

അബൂദബി- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം 24 മണിക്കൂര്‍ വൈകി

സ്വന്തം ലേഖകന്‍Sunday, April 1, 2018 10:45 am

അബൂദബി: യാത്രക്കാരെ ദുരിതത്തിലാക്കി അബൂദബിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം 24 മണിക്കൂര്‍ വൈകി. വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെടേണ്ട ഐഎക്‌സ് 538 വിമാനം ശനിയാഴ്ച രാത്രി 9.30ഓടെയാണ് പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രി യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച ശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം 5.30ന് യാത്രക്കാരെ വീണ്ടും വിമാനത്തില്‍ കയറ്റിയെങ്കിലും ടേക്ക് ഓഫ് ചെയ്യാനായില്ല.

രാത്രി 9.30ന് പുറപ്പെടും എന്ന് അറിയിച്ച് യാത്രക്കാരോട് വീണ്ടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് യാത്രക്കാര്‍ ശക്തമായ പ്രതിഷേധമാരംഭിച്ചു. അബൂദബി പൊലീസ് എത്തിയാണ് യാത്രക്കാരെ അനുനയിപ്പിച്ച് വിമാനത്തില്‍നിന്ന് ഇറക്കിയത്. 156ലേറെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരും ഈസ്റ്റര്‍ ആഘോഷത്തിന് പുറപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനവും 24 മണക്കൂര്‍ വൈകിയത് വലിയ ബഹളത്തിന് കാരണമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x