Currency

മലയാളി ദമ്പതികള്‍ക്ക് അബൂദബി പൊലീസിന്റെ ആദരം

സ്വന്തം ലേഖകന്‍Saturday, May 12, 2018 12:32 pm

അബൂദബി: മലയാളി ദമ്പതികള്‍ക്ക് അബൂദബി പൊലീസിന്റെ ആദരം. അപകടത്തില്‍പ്പെട്ട പിക്കപ് ഡ്രൈവര്‍ക്ക് ആശ്വാസം പകരുകയും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തതിനാണ് മലയാളി ദമ്പതികള്‍ക്ക് അബൂദബി പൊലീസിന്റെ ആദരം. അബൂദബി മുറൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ക്ഷണിച്ച് വരുത്തിയാണ് ദമ്പതികള്‍ക്ക് പൊലിസ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും കൈമാറിയത്.

മുഷ്‌രിഫ് മാള്‍ ഇത്തിസലാത്ത് ഡ്യൂട്ടി മാനേജറുമായ സൂഫിയാന്‍ ഷാനവാസ്, ഭാര്യ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയും മറിന മാള്‍ മാനേജ്‌മെന്റില്‍ ഫൈനാന്‍സ് സെക്രട്ടറിയുമായ ആലിയ സൂഫിയാന്‍ എന്നിവരെയാണ് അബൂദബി പൊലിസ് ആദരിച്ചത്. മേയ് മൂന്നിന് അബൂദബിയില്‍നിന്ന് അല്‍ ഐനിലേക്ക് സ്വന്തം കാറില്‍ യാത്ര ചെയ്യുമ്പോള്‍ മഫ്‌റഖ് പിന്നിട്ടാണ് സുഫിയാനും ആലിയയും അപകടദൃശ്യം കണ്ടത്.

ഉടന്‍ ഇവര്‍ വാഹനം നിര്‍ത്തി ഈജിപ്തുകാരനായ പിക്കപ് ഡ്രൈവര്‍ക്ക് വെള്ളം നല്‍കി അയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിക്കപിലെ അപായ സിഗ്‌നലുകള്‍ പ്രവര്‍ത്തിപ്പിച്ചതിനു പുറമെ കാറിലുണ്ടായിരുന്ന ‘ട്രയാംഗിള്‍’ അപായ മുന്നറിയിപ്പ് ഇരുവരും അപകട സ്ഥലത്ത് സ്ഥാപിക്കാനും മറന്നില്ല. ഗതാഗത പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് ആല്‍ ഖെയ്‌ലി സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x