
അബുദാബി: കാല്‍നട യാത്രക്കാര്‍ക്ക് വഴികൊടുക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള നടപടി അബുദാബി പൊലീസ് ശക്തമാക്കി. ഇത്തരം അപകടം വര്‍ധിച്ച പശ്ചാത്തലത്തിലാണു നടപടി. നിയമലംഘകര്‍ക്ക് 500 ദിര്‍ഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
കൂടാതെ കണ്ടുകെട്ടുന്ന വാഹനം തിരിച്ചെടുക്കാന്‍ 5000 ദിര്‍ഹം വേറെയും നല്‍കണം. 3 മാസത്തിനകം വാഹനം തിരിച്ചെടുത്തില്ലെങ്കില്‍ ലേലം ചെയ്യും. മൊത്തം 1.1 ലക്ഷത്തിലേറെ രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. ഇതുസംബന്ധിച്ച് മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു വരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.