
അബുദാബി: ശബ്ദ മലിനീകരണമുണ്ടാക്കി കാര്‍ ഓടിച്ചതിന് അബുദാബിയില്‍ 626 ഡ്രൈവര്‍മാര്‍ക്കെതിരെ പിഴ ചുമത്തി. ഇവരില്‍ നിന്ന് 2,000 ദിര്‍ഹം വീതം പിഴ ഈടാക്കി. ഇതിന് പുറമെ ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ 12 ബ്ലാക് പോയിന്റും രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനകമാണ് ശബ്ദമലിനീകരണമുണ്ടാക്കിയതിന് ഇത്രയും ഡ്രൈവര്‍മാര്‍ക്കെതിരെ പിഴ ചുമത്തിയത്.
സൈലന്‍സറിലും മറ്റും വ്യതിയാനം വരുത്തി മനപൂര്‍വം ശബ്ദ മലിനീകരണം നടത്തുകായാണ് ചെയ്യുന്നത്. റോഡപകടങ്ങള്‍ കുറക്കുന്നതിനും സമൂഹവിരുദ്ധമായ പെരുമാറ്റരീതി തടയുന്നതിനും ശ്രമിക്കുന്നതിന്റെ ഭാഗമായി പൊലീസ് ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ഫെഡറല്‍ ട്രാഫിക് നിയമം പ്രാബല്യത്തിലായത്. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പൊതുജനങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണം അബുദാബി പൊലീസ് നടത്തുന്നതായും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.