Currency

അബൂദബി പൊലീസ് ഫ്യൂച്ചര്‍ പൈലറ്റ് പദ്ധതി നടപ്പാക്കുന്നു

സ്വന്തം ലേഖകന്‍Saturday, June 30, 2018 12:24 pm

അബൂദബി: വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് അബൂദബി പൊലീസ് വേനലവധിക്കാലത്ത് ഫ്യൂച്ചര്‍ പൈലറ്റ് പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ രണ്ടാം എഡീഷനാണ് ആരംഭിക്കുന്നത്. എട്ടാം തീയതി മുതലാണ് പദ്ധതി ആരംഭിക്കുക. നൂറ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.

ആറാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലന പദ്ധതി കാലയളവില്‍ പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍, വ്യോമയാന മേഖലയിലെ പ്രാഥമിക പാഠങ്ങള്‍ എന്നിവയെല്ലാം വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രായോഗിക പരിശീലനത്തോടെ മനസിലാക്കാനാവും. അവധിക്കാലം മികച്ച രീതിയില്‍ ചെലവിടാനുള്ള അവസരമായും ഇതു മാറും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x