സംഘടനകളുടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ എന്ന പേരില്‍ നിങ്ങളെ സമീപിക്കുന്നത് തട്ടിപ്പു സംഘങ്ങളാണെന്നും ഇത്തരത്തില്‍ സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ചാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തട്ടിപ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ സോഷ്യല്‍ മീഡിയ സംഘങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.
അബുദാബി: ഓണ്‍ലൈന്‍ ഭിക്ഷാടനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. റംസാന്‍ മാസത്തില്‍ ജീവകാരുണ്യ സംഘടനകളുടെ പേരില്‍ തട്ടിപ്പു നടത്തുന്നത് വന്‍ ഓണ്‍ലൈന്‍ ഭിക്ഷാടന മാഫിയയാണെന്ന് പൊലീസ് അറിയിച്ചു. നിരവധി പരാതികളാണ് ഇത്തരം തട്ടിപ്പുകളെ സംബന്ധിച്ച് പൊലീസിനു ലഭിക്കുന്നത്. അനധികൃതമായ ധനസമ്പാദനത്തിനും ഓണ്‍ലൈന്‍ തട്ടിപ്പിനുമുള്ള ഉപാധിയായി റംസാന്‍ മാസത്തെ മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. വ്രതപുണ്യം നേടാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ട് നിരവധി സംഘടനകളുടെ അഭ്യര്‍ഥനകളുമായി ആളുകളെ സമീപിക്കുന്നത്.
സംഘടനകളുടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ എന്ന പേരില്‍ നിങ്ങളെ സമീപിക്കുന്നത് തട്ടിപ്പു സംഘങ്ങളാണെന്നും ഇത്തരത്തില്‍ സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ചാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തട്ടിപ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ സോഷ്യല്‍ മീഡിയ സംഘങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. സംഭാവന നല്‍കണമെങ്കില്‍ ചാരിറ്റി സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികളുമായി ബന്ധപ്പെട്ടു വേണം ഇത് ചെയ്യാനെന്നും പൊലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.