Currency

തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അബൂദബി പൊലീസ്

സ്വന്തം ലേഖകന്‍Thursday, April 11, 2019 12:23 pm

അബൂദബി: തട്ടിപ്പു സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അബൂദബി പൊലിസിന്റെ മുന്നറിയിപ്പ്. വ്യാജ ടെലിഫോണ്‍ കോളുകളിലൂടെ ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. വന്‍ ക്രിമിനല്‍ സംഘങ്ങള്‍ തന്നെ ഇതിനു പിന്നിലുണ്ട്. പ്രലോഭനങ്ങളുടെയും മറ്റും പേരില്‍ ബാങ്കിലെ വ്യക്തിഗത വിവരങ്ങളും മറ്റും കൈമാറരുതെന്നും അബൂദബി പൊലിസ് നിര്‍ദേശിച്ചു.

വന്‍തുക സമ്മാനം ലഭിച്ചതായും ഔദ്യോഗിക ഏജന്‍സികളാണെന്ന് തെറ്റിദ്ധരിപ്പിച്ചും ആളുകളുടെ ദൗര്‍ബല്യം ചൂഷണം ചെയ്യുന്ന നിരവധി കേസുകളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരൂഹത തോന്നുന്ന ടെലിഫോണ്‍ കോളുകള്‍ നിരസിക്കുകയാണ് വേണ്ടതെന്ന് അബൂദബി പൊലിസ് അറിയിച്ചു.

ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ഒരു കാരണവശാലും അന്യര്‍ക്ക് കൈമാറരുത്. വ്യാജ എസ്.എം.എസ് സന്ദേശങ്ങള്‍ കരുതിയിരിക്കണമെന്നും അബൂദബി പൊലിസ് ഓര്‍മ്മപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോവത്കരിക്കാന്‍ വിവിധ നടപടികളും അബൂദബി പൊലിസ് കൈക്കൊണ്ടു വരികയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x