
അബുദാബി: കടുത്തചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ ഇരുത്തി പോകുന്നത് ജീവഹാനി ഉള്‍പ്പെടെ ദുരന്തങ്ങള്‍ക്കു കാരണമാകുമെന്നു പൊലീസിന്റെ മുന്നറിയിപ്പ്. എസി പ്രവര്‍ത്തിക്കാന്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്തിട്ടു പോകുന്നതും സുരക്ഷിതമല്ല. എന്‍ജിന്‍ ചൂടായി തീപിടിക്കാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ വാഹനം പ്രവര്‍ത്തിപ്പിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
കുട്ടികള്‍ വാഹനം പ്രവര്‍ത്തിപ്പിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. പിന്‍സീറ്റില്‍ പ്രത്യേക ഇരിപ്പിടത്തിലാണ് ചെറിയ കുട്ടികളെ ഇരുത്തേണ്ടത്. ചൂടു കാലത്ത് ഇത്തരം അപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഊര്‍ജിത ബോധവല്‍ക്കരണം തുടങ്ങിയിട്ടുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലിഷ്, അറബിക്, ഉര്‍ദു ഭാഷകളില്‍ സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്‌നും ആരംഭിച്ചു.
പൊരിവെയിലത്തു മണിക്കൂറുകളോളം വാഹനത്തിലിരിക്കുന്ന കുട്ടികള്‍ക്കു ശ്വാസ തടസ്സം ഉണ്ടാകുകയും മരിക്കുകയും ചെയ്ത ഒട്ടേറെ സംഭവങ്ങളുണ്ട്. ചില സംഭവങ്ങളില്‍ മറ്റു യാത്രക്കാരുടെ ശ്രദ്ധമൂലം ചില കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് വാഹനം നിര്‍ത്തിയിടുന്നതെങ്കില്‍ ഇതിനും സാധ്യതയില്ല. കുട്ടികളെ മാത്രമല്ല പ്രായമായവരെയും തനിച്ച് വാഹനത്തിലിരുത്തി പോകരുത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.