Currency

കരിമരുന്ന് പ്രയോഗം; ബോധവല്‍ക്കരണവുമായി അബുദാബി പൊലീസ്

സ്വന്തം ലേഖകന്‍Tuesday, May 22, 2018 1:14 pm

അബുദാബി: കരിമരുന്നു പ്രയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് അബുദാബി പൊലീസ് തുടക്കം കുറിച്ചു. പൊതുജന സുരക്ഷയ്ക്കു ഭീഷണിയാകും വിധമുള്ള കരിമരുന്നുപ്രയോഗം ഇനി മുതല്‍ അനുവദിക്കില്ല. വസ്തുവകകള്‍ക്കു നാശവും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്ന രീതിയിലുള്ള ഉപയോഗം പാടില്ലെന്നും നിര്‍ദേശിച്ചു.

സ്‌ഫോടക വസ്തുക്കളെ പല വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. അമിത ശബ്ദമുള്ളവ അനുവദനീയമല്ല. നിര്‍മാണം, വില്‍പന, സൂക്ഷിച്ചുവയ്ക്കല്‍ തുടങ്ങിയവയെല്ലാം ചട്ടങ്ങള്‍ അനുശാസിക്കും വിധം ആയിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x