Currency

അബുദാബിയിലേക്ക് വരുന്നവര്‍ പ്രവേശന തീയതി വെളിപ്പെടുത്തണം; നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ

സ്വന്തം ലേഖകന്‍Tuesday, September 29, 2020 4:45 pm

അബുദാബി: മറ്റു എമിറേറ്റുകള്‍ വഴി അബുദാബിയിലേക്കു വരുന്നവര്‍ രാജ്യത്തേക്കു പ്രവേശിച്ച തീയതി പ്രവേശന കവാടങ്ങളില്‍ വെളിപ്പെടുത്തണമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 14 ദിവസത്തെ ക്വാറന്റീന്‍ കണക്കാക്കുന്നതിനാണിത്.

വിവിധ എമിറേറ്റില്‍ എത്തിയ ദിവസം മുതലാണ് ക്വാറന്റീന്‍ കണക്കാക്കുക. വ്യത്യസ്ത എമിറേറ്റില്‍ ഏതാനും ദിവസം താമസിച്ച ശേഷം അബുദാബിയിലേക്കു വരുന്നയാളുകള്‍ ശേഷിച്ച ദിവസം ക്വാറന്റീനില്‍ ഇരുന്നാല്‍ മതി. അബുദാബിയിലെ ക്വാറന്റീന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹമാണ് പിഴ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x