
അബുദാബി: കഴിഞ്ഞ വര്‍ഷം അപകട മരണം 4.2% കുറഞ്ഞതായി അബുദാബി പൊലീസ്. അപകട നിരക്കിലും 87 ശതമാനം കുറവുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളും ബോധവല്‍ക്കരണ ക്യാംപെയ്‌നും ശക്തമായ നിയമ നടപടിയും ഗുണം ചെയ്തതാണ് അപകട, മരണ നിരക്ക് കുറയാന്‍ കാരണമെന്ന് അബുദാബി പൊലീസിലെ റോഡ് സുരക്ഷാ ട്രാഫിക് എന്‍ജിനീയറിങ് വിഭാഗം മേധാവി മേജര്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഷംസി പറഞ്ഞു.
എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.