
അബുദബി: അബുദബിയില്‍ വീട്ടുജോലിക്കാര്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ വരുന്നു. അബൂദബിയിലെ പ്രാഥമിക കോടതികളില്‍ ഇതിന് ആവശ്യമായ സൗകര്യമൊരുക്കും. വീട്ടുജോലിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ പബ്ലിക് പ്രോസിക്യൂഷനും പ്രത്യേക നീതിന്യായ വിഭാഗവും സ്ഥാപിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേഗത്തില്‍ നീതി ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കാനാണ് പുതിയ നടപടി.
യുഎഇ ഉപപ്രധാനമന്ത്രിയും അബൂദബി നീതിന്യായ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാനാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. വര്‍ഗം, വര്‍ണം, വിശ്വാസം, ദേശീയത, സാമൂഹിക ചുറ്റുപാട് എന്നിവയുടെ പേരില്‍ വീട്ടുജോലിക്കാരോട് വിവേചനം കാണിക്കുന്നത് തടയാനും അവരുടെ അവകാശം സംരക്ഷിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ നിയമം. വീട്ടുജോലിക്കാരുടെ ജോലിസമയം, മെഡിക്കല്‍ ലീവ് അവധി തുടങ്ങിയവ സംബന്ധിച്ചും നിയമം കര്‍ശന നിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.