Currency

അബൂദബിയെ മികച്ച മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കാന്‍ പദ്ധതികള്‍

സ്വന്തം ലേഖകന്‍Thursday, October 11, 2018 1:33 pm

അബൂദബി: അബൂദബിയെ മികച്ച മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കാന്‍ വിപുലമായ പദ്ധതി. മികച്ച ഡോക്ടര്‍മാരെ നിയമിക്കാനും നിരവധി സ്‌പെഷലിസ്റ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള ജനങ്ങളെ അബൂദബിയില്‍ ചികിത്സ തേടാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് മെഡിക്കല്‍ ടൂറിസം അസോസിയേഷനുമായി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം ചൈന, റഷ്യ, മിന മേഖലയിലെ മറ്റു രാജ്യങ്ങള്‍ തുടങ്ങി പ്രധാന വിപണി ലക്ഷ്യമാക്കിയായിരിക്കും അസോസിയേഷന്‍ പ്രവര്‍ത്തിക്കുക.

കഴിഞ്ഞ വര്‍ഷം റഷ്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 91 ശതമാനവും ചൈനീസ് സന്ദര്‍ശകരുടെ എണ്ണത്തില്‍ 61 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്. ഇരു രാജ്യക്കാര്‍ക്കും യു.എ.ഇയിലേക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചതിന് ശേഷമാണ് ഈ വര്‍ധന.

അബൂദബിയെ മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതിയില്‍ സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തുമെന്ന് ഡി.സി.ടി അബൂദബി അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗോബാഷ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x