Currency

അബൂദബിയില്‍ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Friday, June 2, 2017 5:53 pm

പകല്‍ 3.5 ദിര്‍ഹമായിരുന്ന പ്ലാഗ്ഫാള്‍ റേറ്റ് അഞ്ച് ദിര്‍ഹമായും രാത്രി 3.5 ദിര്‍ഹമായിരുന്ന പ്ലാഗ്ഫാള്‍ റേറ്റ് 5.5 ദിര്‍ഹമായും വര്‍ധിപ്പിച്ചു. പകലും രാത്രിയും വെയ്റ്റിങ് ചാര്‍ജ് പഴയത് പോലെ അമ്പത് ഫില്‍സ് ആയി തുടരും. പകല്‍ മൂന്ന് ദിര്‍ഹമായിരുന്ന ബുക്കിങ് ചാര്‍ജ് നാല് ദിര്‍ഹമായും രാത്രി നാല് ദിര്‍ഹമായിരുന്നത് അഞ്ചും ദിര്‍ഹമായും കൂട്ടിയിട്ടുണ്ട്.

അബൂദബി: അബൂദബിയില്‍ ടാക്‌സി നിരക്കില്‍ വന്‍ വര്‍ധന. പുതുക്കിയ നിരക്ക് പ്രകാരം ഏറ്റവും കുറഞ്ഞ നിരക്ക് പന്ത്രണ്ട് ദിര്‍ഹം ആണ്. നിരക്ക് വര്‍ധന ഇന്നലെ അര്‍ധരാത്രിമുതല്‍ നിലവില്‍ വന്നു. ടാക്‌സി ബുക്കിങ് നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. അബൂദബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെ സേവനങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

പകല്‍ 3.5 ദിര്‍ഹമായിരുന്ന പ്ലാഗ്ഫാള്‍ റേറ്റ് അഞ്ച് ദിര്‍ഹമായും രാത്രി 3.5 ദിര്‍ഹമായിരുന്ന പ്ലാഗ്ഫാള്‍ റേറ്റ് 5.5 ദിര്‍ഹമായും വര്‍ധിപ്പിച്ചു. പകലും രാത്രിയും വെയ്റ്റിങ് ചാര്‍ജ് പഴയത് പോലെ അമ്പത് ഫില്‍സ് ആയി തുടരും. പകല്‍ മൂന്ന് ദിര്‍ഹമായിരുന്ന ബുക്കിങ് ചാര്‍ജ് നാല് ദിര്‍ഹമായും രാത്രി നാല് ദിര്‍ഹമായിരുന്നത് അഞ്ചും ദിര്‍ഹമായും കൂട്ടിയിട്ടുണ്ട്.

അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് ടാക്സി നിരക്കുകളുടെ ഘടന പരിഷ്‌കരിച്ചത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x