Currency

അബൂദബി എമിറേറ്റില്‍ പുകയില ഉല്‍പന്നങ്ങളുടെ കച്ചവടത്തില്‍ വന്‍ കുറവ്

സ്വന്തം ലേഖകന്‍Sunday, February 25, 2018 10:26 am

അബൂദബി: എമിറേറ്റില്‍ പുകയില ഉല്‍പന്നങ്ങളുടെ കച്ചവടത്തില്‍ വന്‍ കുറവ്. കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്ത് എക്‌സൈസ് നികുതി നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഈ കുറവ്. 2017 നാലാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 53.4 ശതമാനത്തിന്റെ കുറവാണ് വില്‍പനയില്‍ ഉണ്ടായത്. സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അബൂദബിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. പോയ വര്‍ഷം ഡിസംബറില്‍ പുകയില ഉല്‍പന്നങ്ങളുടെ പുനര്‍കയറ്റുമതി രേഖപ്പെടുത്തിയിട്ടില്ലെന്നും സെന്റര്‍ വ്യക്തമാക്കി.

രാജ്യത്ത് എക്‌സൈസ് നികുതി പ്രാബല്യത്തിലായതോടെ പുകയില ഉല്‍പന്നങ്ങളുടെ വില 100 ശതമാനം വര്‍ധിച്ചു. സോഫ്റ്റ് ഡ്രിങ്ക്, എനര്‍ജി ഡ്രിങ്ക് തുടങ്ങി ആരോഗ്യത്തിന് ഹാനികരമാകാവുന്ന ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം മുതല്‍ 100 ശതമാനം വരെയും വില വര്‍ധിച്ചു. 2017 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ അവസാനം വരെ എമിറേറ്റിലെ പുകയില ഉല്‍പന്ന വ്യാപാരം 9.4 കോടി ഡോളറിന്റേതാണ്. 2016ല്‍ ഇതേ കാലയളവിലെ വ്യാപാരം 20.2 കോടി ദിര്‍ഹത്തിന്റെതായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x