
അബുദാബി: കോവിഡ്19 നെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്സിന് പരീക്ഷണ പ്രവര്‍ത്തനങ്ങളുമായി പ്രവാസികളും സഹകരിക്കണമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
യുഎഇയെ സ്നേഹിക്കുന്ന എല്ലാ പൗരന്മാരെയും താമസക്കാരെയും രാജ്യത്തിന്റെയും മാനവരാശിയുടെയുടെയും നന്മയ്ക്കായി പങ്കുചേരാനും സന്നദ്ധപ്രവര്‍ത്തനം നടത്താനും ക്ഷണിക്കുന്നതായി അബുദാബി ആരോഗ്യവകുപ്പ് ചെയര്മാന് ഷെയ്ഖ് അബ്ദുല്ല അല്‍ ഹമീദ് പറഞ്ഞു. കോവിഡിനെതിരെയുള്ള വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബുദാബിയില്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
വാക്സിന് വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനുള്ള ലക്ഷ്യസ്ഥാനമാണ് ഈ രാജ്യംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാലമായി കാത്തിരുന്ന കോവിഡ്-19 വാക്സിന് വികസിപ്പിച്ചെടുക്കുന്നതിനായി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചതിന് യുഎഇ ലോകത്തിന്റെ ആദരവു നേടിയതായി അബുദാബി ആരോഗ്യവകുപ്പ് ആക്ടിങ് അണ്ടര്‍സെക്രട്ടറി ഡോ. ജമാല്‍ അല്‍കാബി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.