
അബുദാബി: എംബസി ഡിസ്ട്രിക്ടില്‍ പുതുതായി സജ്ജമാക്കിയ 1682 പാര്‍ക്കിങ് 16 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. 6 പാര്‍ക്കിങ്ങുകള്‍ നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് പാര്‍ക്കിങ് സമയം. 2 ദിര്‍ഹമാണ് നിരക്ക്. എസ്എംഎസ് വഴിയോ എംമവാഖിഫ് അക്കൗണ്ട് വഴിയോ പാര്‍ക്കിങ് ഫീസടയ്ക്കാം.
ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റ് (വടക്ക്), അല്‍കറാമ സ്ട്രീറ്റ് (തെക്ക്), ടംബ് അല്‍ കുബ്റ (കിഴക്ക്), റബ്ദാന്‍ സ്ട്രീറ്റ് (പടിഞ്ഞാറ്) അതിര്‍ത്തികള്‍ക്കുള്ളിലാണ് ഇത്രയും പാര്‍ക്കിങ് സജ്ജീകരിച്ചിരിക്കുന്നത്. ഡര്‍ബ് അപ്ലിക്കേഷന്‍ വഴി നിശ്ചയദാര്‍ഢ്യക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ് അനുവദിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.