Currency

നിയമം ലംഘിച്ച് റോഡ് കുറുകെ കടന്നാല്‍ 400 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Tuesday, July 30, 2019 12:32 pm

അബുദാബി: അനുമതിയില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ച് കടന്നാല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്നു അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. പിഴ അടച്ചില്ലെങ്കില്‍ മാസത്തിന് 10 ദിര്‍ഹം വീതം അധികം നല്‍കണം. സീബ്രാ ക്രോസ്, മേല്‍പാലം, ഭൂഗര്‍ഭ പാത എന്നിവിടങ്ങളിലൂടെ മാത്രമേ കാല്‍നട യാത്രക്കാര്‍ റോഡിന് കുറുകെ കടക്കാവൂ. നിയമ ലംഘകരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സീബ്രാ ക്രോസില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹവും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. സീബ്രാ ക്രോസിലും നടപ്പാതയിലും വാഹനം നിര്‍ത്തിയിട്ടാല്‍ 200 ദിര്‍ഹം പിഴയും 3 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ടാകും. 2017ല്‍ നിയമലംഘിച്ച അര ലക്ഷം പേര്‍ക്ക് പിഴയിട്ടതായും അധികൃതര്‍ അറിയിച്ചു.

ഇംഗ്ലിഷ്, അറബിക്, ഹിന്ദി ഉള്‍പ്പെടെ 5 ഭാഷകളില്‍ ഇതു സംബന്ധിച്ച് പൊലീസ് ബോധവല്‍ക്കരണം നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x