
കുവൈത്ത് സിറ്റി: കുവൈത്തില്‍ കാല്‍ലക്ഷത്തോളം വിദേശി എന്‍ജിനീയര്‍മാര്‍ക്ക് അക്രഡിറ്റേഷന് നല്‍കിയതായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ് അറിയിച്ചു. തൊഴില്‍ മേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മാനവശേഷി വകുപ്പ് എന്‍ജിനീയറിങ് ബിരുദധാരികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് കുവൈത്ത് എഞ്ചിനിയേര്‍സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയതിനുശേഷമാണ് പേരുടെ യോഗ്യതകള്‍ക്കു അംഗീകാരം നല്‍കിയത്.
പുതിയ നിബന്ധന പ്രാബല്യത്തിലായത് മുതല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി എന്‍ജിനീയര്‍മാരുടെ ഭാവി ആശങ്കയിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനീയറിങ് ബിരുദത്തിന് അതാതു രാജ്യങ്ങളില്‍ നിന്നുള്ള അംഗീകൃത ഏജന്‍സികള്‍ നല്കുന്ന അംഗീകാരം മാനദണ്ഡമാക്കിയാണ് സൊസൈറ്റി അനുമതി പത്രം നല്‍കുന്നത്. ഇന്ത്യയില്‍ നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള കോളേജുകളിലെ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് കെ.എസ്.ഇ നിലവില്‍ പരിഗണിക്കുന്നത്.
ഇത് മൂലം എന്‍.ബി.എ അക്രഡിറ്റേഷന് ഇല്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവക്ക് താമസാനുമതി പുതുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.