Currency

വ്യാജ സര്‍ട്ടിഫിക്കറ്റ്; സംഭവത്തെക്കുറിച്ച് പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകന്‍Tuesday, September 18, 2018 1:25 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വിദേശികളും സ്വദേശികളും ഉള്‍പ്പടെ നിരവധിപേര്‍ സര്‍ക്കാര്‍ ജോലിയില്‍ കയറിയതായി ആരോപണം. സംഭവത്തെക്കുറിച്ച് പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി അഞ്ച് എംപിമാര്‍ രംഗത്ത്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തിലും 2018 അധ്യയന വര്‍ഷാരംഭവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മകളെയും കുറിച്ചും അന്വേഷിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമിതിയെ നിയമിക്കണമെന്നാണ് ആവശ്യം.

വിദ്യാഭ്യാസ വര്‍ഷത്തിന്റെ തുടക്കത്തില്‍ പശ്ചാതല സൗകര്യങ്ങളുടെ കുറവ് കാരണം രാജ്യത്തെ പല സ്‌കൂളുകളും നിശ്ചിത ദിവസം തുറക്കാനാവാത്തതും വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നടക്കുന്നതും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചയാണ്. ഉത്തരവാദപ്പെട്ടവരുടെ ഒത്താശയോടെയും അറിവോടെയുമാണ് വ്യാജ സര്‍ട്ടിഫിറ്റുകാര്‍ സര്‍വ്വീസുകളില്‍ എത്തിപ്പെടുന്നതെന്ന ആരോപണമുണ്ട്. സുതാര്യമായ അന്വേഷണത്തിലൂടെ ഈ രണ്ട് ആരോപണ വിഷയങ്ങളിലും പ്രതികളായവരെ പുറത്തുകൊണ്ടുവരണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x