
കുവൈത്ത് സിറ്റി: പുണ്യമാസത്തോട് അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കുവൈത്ത് പോലീസിന്റെ മുന്നറിയിപ്പ്. പുണ്യ മാസത്തിന്റെ പവിത്രതയെ അനാദരിക്കും വിധം പൊതു സ്ഥലങ്ങളില്‍ വെച്ച് ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് കുവൈത്ത് സിവില്‍ നിയമപ്രകാരം കുറ്റകരമാണ്. നിയമ ലംഘകര്‍ നിന്ന് നൂറു ദിനാറില്‍ കുറയാത്ത പിഴയോ ഒരു മാസത്തെ തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ തൗഹീദ് അല്‍ കന്ദരി ആണ് ഇക്കാര്യം അറിയിച്ചത്. റമദാനെ അനാദരിക്കാന്‍ പ്രേരണ നല്‍കുന്നവരെയും അതിനു സഹായം നല്‍കുന്നവരെയും കുറ്റത്തില്‍ പങ്കാളികളായി കണക്കാക്കും. പകല്‍ സമയങ്ങളില്‍ ഹോട്ടലുകളോ മറ്റോ ഈ ആവശ്യത്തിനായി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ സ്ഥാപനം രണ്ടു മാസത്തേക്ക് പൂട്ടി സീല്‍ ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യാചന, അനധികൃത പണപ്പിരിവ് എന്നിവക്കെതിരെ പൊതുജനങ്ങലെ ബോധവല്‍ക്കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി കാമ്പയിനുകള്‍ക്കും പോലീസ് തുടക്കമിട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.