Currency

പാസ്പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍ കുവൈറ്റിലെ പ്രവാസികൾക്ക് സന്ദര്‍ശന കുടുംബ വിസ നൽകും

സ്വന്തം ലേഖകൻSunday, November 13, 2016 11:53 am

അപേക്ഷകന് 200 ദീനാറിന് മുകളില്‍ ശമ്പളമുണ്ടെങ്കില്‍ ഭാര്യ, മക്കള്‍ എന്നിവര്‍ക്കുള്ള മൂന്നുമാസത്തെ സന്ദര്‍ശന വിസയും 500 ദീനാറിനു മുകളിലാണെങ്കില്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കുള്ള ഒരു മാസത്തെ സന്ദര്‍ശന വിസയും അനുവദിക്കാൻ സേവന കേന്ദ്ര മേധാവികള്‍ക്ക് അനുമതി നൽകി

കുവൈറ്റ് സിറ്റി: പാസ്പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍ വഴി കുവൈറ്റിലെ വിദേശികള്‍ക്ക് കുടുംബ, സന്ദര്‍ശന വിസ ലഭിക്കും. അപേക്ഷകന് 200 ദീനാറിന് മുകളില്‍ ശമ്പളമുണ്ടെങ്കില്‍ ഭാര്യ, മക്കള്‍ എന്നിവര്‍ക്കുള്ള മൂന്നുമാസത്തെ സന്ദര്‍ശന വിസയും 500 ദീനാറിനു മുകളിലാണെങ്കില്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കുള്ള ഒരു മാസത്തെ സന്ദര്‍ശന വിസയും അനുവദിക്കാൻ സേവന കേന്ദ്ര മേധാവികള്‍ക്ക് അനുമതി നൽകിയതായി റെസിഡന്റ് എഫേർസ് മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅ്റഫി അറിയിച്ചു.

വിസ ഓണ്‍ അറൈവല്‍ ലിസ്റ്റിലുള്ള 52 രാജ്യങ്ങളിലെയും യൂറോപ്യന്‍ യൂണിയനിലെയും പൗരന്മാര്‍ക്ക് വാണിജ്യ സന്ദര്‍ശന വിസ അനുവദിക്കുന്നതിനും സേവന കേന്ദ്ര മേധാവികൾക്ക് അധികാരം നൽകിയിട്ടുമുണ്ട്. അതേസമയം രാജ്യങ്ങളില്‍നിന്നുള്ള അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അധികാരം റെസിഡന്റ് എഫേർസ് ഡയറക്ടര്‍മാര്‍ക്ക് മാത്രമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x