Currency

ഉംറ നിര്‍വ്വഹിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് അനുവദിച്ച് സൗദി

സ്വന്തം ലേഖകന്‍Friday, March 19, 2021 11:36 am

റിയാദ്: സൗദിയില്‍ ഉംറ നിര്‍വ്വഹിക്കാനുള്ള പ്രായപരിധിയില്‍ ഇളവ് അനുവദിച്ചു. പതിനെട്ട് വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെയുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഉംറ തീര്‍ഥാടനത്തിന് മന്ത്രാലയം അനുമതി നല്‍കിയത്. തീര്‍ഥാടനത്തിനായി ഏര്‍പ്പെടുത്തിയ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി അനുമതി നേടുന്നവര്‍ക്ക് മാത്രമായിരിക്കും കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് അനുമതിയുണ്ടാവുക. ഹജ്ജ്, ഉംറ മന്ത്രാലയമാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്. മാസത്തില്‍ രണ്ട് തവണയാണ് പരമാവധി ഒരാള്‍ക്ക് ഉംറ ചെയ്യാന്‍ അനുവാദമുള്ളത്.

കോവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന പ്രായമായവര്‍ക്ക് കൂടി അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചത്. റമദാന്‍ അടുത്തതോടെ ഉംറ നിര്‍വ്വഹിക്കുന്നതിനുള്ള ബുക്കിംഗും വര്‍ധിച്ചിട്ടുണ്ട്. ഈ മാസം അവസാനം വരെയാണ് നിലവില്‍ ആപ്ലിക്കേഷന്‍ വഴി അനുമതി നല്‍കി വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x