
കുവൈത്ത് സിറ്റി: ലോകത്തെ യാത്രാനിരക്കു കുറഞ്ഞ വിമാനങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൂന്നാമത്. ഫ്രഞ്ച് വെബ്‌സൈറ്റായ ‘റിയോ2 ഗോ’ നടത്തിയ സര്‍വേയിലാണ് വിവരം. 200 വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വ്വെ. കിലോമീറ്ററിന് ശരാശരി 0.08 ഡോളറാണ് (5.52 രൂപ) എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനി ഈടാക്കുന്നത്.
ഓസ്‌ട്രേലിയയിലെ ടൈഗര്‍ എയര്‍ ആണ് ഏറ്റവും നിരക്കു കുറഞ്ഞ വിമാനം (4.14 രൂപ). മലേഷ്യയിലെ എയര്‍ ഏഷ്യ 4.83 രൂപയും ഇന്തൊനീഷ്യയിലെ എയര്‍ ഏഷ്യ 6.21 രൂപയുമാണ് ഈടാക്കുന്നത്.
കുവൈത്ത് എയര്‍വേയ്‌സ് 7.59 രൂപയും സൗദി എയര്‍ലൈന്‍ 8.97 രൂപയും ഈടാക്കുന്നുവെന്നും സര്‍വേ പറയുന്നു. അതേസമയം കുറഞ്ഞ നിരക്കുള്ള 24 വിമാനങ്ങളും ഏഷ്യയിലോ മധ്യപൂര്‍വ ദേശങ്ങളിലോ ഉള്ളവയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.