Currency

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ; കൊച്ചിയിലേക്ക് പുറപ്പെട്ടത് ഒന്നര ദിവസത്തിന് ശേഷം

സ്വന്തം ലേഖകന്‍Tuesday, June 11, 2019 12:24 pm

റിയാദ്: സൗദിയിലെ റിയാദില്‍ നിന്നും കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ദുരിത യാത്ര. കൊച്ചിയിലേക്കുള്ള വിമാനം ഒന്നര ദിവസം വൈകിയാണ് പുറപ്പെട്ടത്. ഇത് മടങ്ങിയെത്തിയ ശേഷം നടത്തേണ്ട മുംബൈ സര്‍വീസും വൈകുകയാണ്. കനത്ത ചൂട് കാരണം വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതാണ് സര്‍വീസ് വൈകിച്ചത്.

മിനിഞ്ഞാന്ന് 3.45ന് പുറപ്പെടേണ്ടതായിരുന്നു കൊച്ചി വിമാനം. പുറപ്പെട്ടത് പക്ഷേ ഇന്നലെ അര്‍ധ രാത്രിയോടെ. കൊച്ചി വിമാനം മടങ്ങിയെത്തിയ ശേഷം ഇന്നലെ രാവിലെ 6.45ന് പുറപ്പെടേണ്ടതായിരുന്നു മുംബൈ വിമാനം. ഇതില്‍ യാത്രചെയ്യേണ്ടിയിരുന്ന ഇരുന്നൂറോളം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

കനത്ത ചൂടിനെ തുടര്‍ന്ന് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായി. വിമാനം തണുപ്പിക്കാന്‍ മുംബൈയില്‍ നിന്ന് സാങ്കേതിക ജീവനക്കാരെത്തിയ ശേഷമാണ് സര്‍വീസ് ആരംഭിച്ചത്. ഈ വിമാനം ഇന്ന് മടങ്ങിയെത്തിയാകും മുംബൈയിലേക്ക് പുറപ്പെടുക. റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ ഫ്‌ലൈറ്റുകള്‍ ഒന്നിച്ച് വൈകുന്നതും ഏറെക്കാലത്തിന് ശേഷമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x