Currency

യാത്രാനിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ; ഓഗസ്റ്റ് 13 മുതല്‍ 20 വരെ ബുക്കിങിന് അവസരം

സ്വന്തം ലേഖകന്‍Thursday, August 17, 2017 8:03 am

ന്യൂഡല്‍ഹി: യാത്രാനിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ഓഫറിലാണ് യാത്രാനിരക്കുകളില്‍ എയര്‍ ഇന്ത്യ ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വശത്തേക്കുള്ള യാത്രാ ടിക്കറ്റുകള്‍ക്കാണ് ഇളവ് ബാധകം. ചില ആഭ്യന്തര സര്‍വീസുകള്‍ക്ക് 425 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്.

ഓഗസ്റ്റ് 13 മുതല്‍ 20 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 30 വരെയും 2018 ജനുവരി 25 മുതല്‍ മാര്‍ച്ച് 31 വരെയും യാത്ര ചെയ്യാന്‍ സാധിക്കും. ദക്ഷിണേഷ്യന്‍ നഗരങ്ങളായ കാഠ്മണ്ഡു, ധാക്ക, കൊളംബോ, കാബുള്‍ എന്നീ സ്ഥലങ്ങളും യാത്രാനിരക്കില്‍ ഇളവ് പ്രഖ്യാപിച്ച നഗരങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ദുബായ്, ബഹ്‌റിന്‍ എന്നീ നഗരങ്ങളിലേക്ക് ആറായിരം രൂപാ നിരക്കില്‍ യാത്ര ചെയ്യാം.

ബങ്കോക്ക്, സിംഗപ്പുര്‍ ഹോങ് കോങ് എന്നിവിടങ്ങിലേക്കുള്ള ടിക്കറ്റ് നിരക്ക് 15000 രൂപയാണ്. യൂറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍, മിലന്‍ തുടങ്ങിയിടങ്ങളിലേക്ക് 38000 ഉം യുഎസ് നഗരങ്ങളായ ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലേക്ക് 65000 വുമാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി ആറിനുള്ള ജമ്മു ശ്രീനഗര്‍ യാത്രയ്ക്ക് 425 രൂപയാണ് എയര്‍ ഇന്ത്യയുടെ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വളരെ കുറച്ചു ടിക്കറ്റുകൾ മാത്രമാണ് ഈ നിരക്കിലുള്ളത്. ബുക്കിംഗ് അനുസരിച്ചു ടിക്കറ്റ് നിരക്കുകൾ ഉയരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x