
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ വിമാനയാത്രക്കാര്‍ക്ക് പല എയര്‍ലൈന്‍സുകളും അമ്പരപ്പിക്കുന്ന ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനകം ഗോ എയര്‍, ഇന്‍ഡിഗോ, വിസ്താര എന്നീ കമ്പനികള്‍ നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ആഭ്യന്തര സര്‍വിസുകള്‍ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ ഏഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ബംഗളൂരു, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, പൂനെ, റാഞ്ചി തുടങ്ങി ഏഴു ഇന്ത്യന്‍ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കുകളില്‍ ടിക്കറ്റ് ബുക് ചെയ്യാം. 99 രൂപ മുതലാണ് ടിക്കറ്റ് ചാര്‍ജ്. ഇതിനുപുറമെ നികുതിയും അടക്കണം.
പുതിയ ഓഫര്‍ പ്രകാരമുള്ള ടിക്കറ്റുകള്‍ക്കുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഈ മാസം 21 ആണ് ടിക്കറ്റുകള്‍ ബുക്കു ചെയ്യാനുള്ള അവസാന തീയതി. അടുത്ത ജൂലൈ 31 വരെയാണ് ഓഫര്‍ വഴി യാത്രചെയ്യാന്‍ കഴിയുക. എയര്‍ ഏഷ്യയുടെ വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ചില വിദേശ രാജ്യങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള പദ്ധതിയും എയര്‍ ഏഷ്യ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഏഷ്യാ-പെസഫിക് മേഖലയിലെ 10 രാജ്യങ്ങളിലേക്ക് 1,499 രൂപ ടിക്കറ്റ് നിരക്കില്‍ യാത്രചെയ്യാമെന്നാണ് എയര്‍ ഏഷ്യയുടെ വാഗ്ദാനം. ഓക്ലാന്‍ഡ്, ബാലി, ബാങ്കോക്ക്, ക്വാലാലംപൂര്‍, മെല്‍ബണ്‍, സിംഗപൂര്‍, സിഡ്നി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള സൗകര്യമുള്ളതെന്ന് എയര്‍ ഏഷ്യ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.