Currency

കുവൈറ്റിൽ എയർകണ്ടീഷനഡ് ബസ്,ടാക്സി കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻSunday, April 2, 2017 5:43 pm

കുവൈറ്റ് സിറ്റി: ബസ്, ടാക്സി യാത്രക്കാർക്കുവേണ്ടി എയർകണ്ടീഷനഡ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പാർലമെന്റ് അംഗമായ ഒസാമ അൽ-ഷഹീൻ. എമർജൻസി റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്.

രാജ്യത്തെ ട്രാഫിക് ബ്ലോക്കുകൾ നിയന്ത്രിച്ച് യാത്ര സുഗമമാക്കാൻ എമർജൻസി റോഡുകളിലെ പാർക്കിംഗ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട എം പി, സോളാർ ഉപയോഗിച്ചു കൊണ്ടും മറ്റും പ്രവർത്തിക്കുന്ന എസി കാത്തിരിപ്പുകേന്ദ്രങ്ങളാണ് നിർമ്മിക്കേണ്ടതെന്നും നിർദ്ദേശത്തിൽ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x