വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒരുവര്‍ഷത്തിനിടെ അഞ്ചു ശതമാനത്തിന്റെ വര്‍ധനയുണ്ടായതോടൊപ്പം വാഹനങ്ങള്‍ അധികരിച്ചതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിങ് സൗകര്യത്തില്‍ സ്വദേശികളും വിദേശികളും അസംതൃപ്തരാണെന്ന് റിപ്പോര്‍ട്ട്. നേരത്തേ, തിരക്കേറിയ സന്ദര്‍ഭങ്ങളിലാണ് പാര്‍ക്കിങ്ങിന് ബുദ്ധിമുട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒരുവര്‍ഷത്തിനിടെ അഞ്ചു ശതമാനത്തിന്റെ വര്‍ധനയുണ്ടായതോടൊപ്പം വാഹനങ്ങള്‍ അധികരിച്ചതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്.
ആദ്യത്തെ ഒരു മണിക്കൂറിന് 200 ഫില്‍സും തുടര്‍ന്നുള്ള 400 ഫില്‍സുമാണ് പാര്‍ക്കിങ്ങിന് ഈടാക്കുന്നത്. അതേസമയം 4,500 കാറുകള്‍ക്ക് നിര്‍ത്തിയിടാന്‍ കഴിയുന്ന ബഹുനില പാര്‍ക്കിങ് സമുച്ചയം, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുള്ള ബജറ്റ് ഹോട്ടല്‍, വിശാലമായ അറൈവല്‍-ഡിപ്പാര്‍ച്ചര്‍ ഹാളുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടുത്തി നിര്‍മിക്കുന്ന വിമാനത്താവള നവീകരണം പൂര്‍ത്തിയാവുന്നതോടെ പാര്‍ക്കിങ് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
ആധുനിക രീതിയിലുള്ള വിമാനത്താവളത്തിന്റെ നവീകരണത്തിന് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനര്‍മാരായ ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് ആണ് രൂപരേഖ തയാറാക്കിയത്. 1.2 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തില്‍ മൂന്നു ടെര്‍മിനലുകളാണ് നവീകരണ ഭാഗമായി നിര്‍മിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.